കവി കിളിമാനൂര്‍ മധു അന്തരിച്ചു; സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തില്‍
കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു അദ്ദേഹത്തിന്. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചിട്ടുണ്ട് അദ്ദേഹം.
തിരുവനന്തപുരം പട്ടം പ്രൊഫ .ജോസഫ് മുണ്ടശേരി ഹാളില്‍ പകല്‍ 2.30 വരെ പാതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തിലാണ്.
കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള അദ്ദേഹം ‘എഴുത്തുകാരും നദികളും’ എന്ന വിഷയത്തില്‍ പഠനം നടത്തിയിട്ടുണ്ട്. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി.
കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സി ഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്.
യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍). സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക തുടങ്ങിയ കവിതാസമാഹാരങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍). സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക തുടങ്ങിയ കവിതാസമാഹാരങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
No comments
Post a Comment