പി.എസ്.സി പിടി മുറുക്കുന്നു , ഇനി ഒന്നും നടക്കില്ല
പരീക്ഷ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി പി.എസ്.സി.അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളെ അല്ലാതെ അവരുടെ കൂടെ വരുന്ന ആരെയും പരീക്ഷ കേന്ദ്രത്തിന്റെ കോമ്പൗണ്ടിന് അകത്തേക്ക് കയറ്റില്ല. അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനും പതിനഞ്ച് മിനുറ്റ് മുമ്പ് മാത്രമേ പരീക്ഷാ ഹാളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തീരിച്ചറിയല്‍ രേഖ, പേന ഇതുമാത്രമേ ഉദ്യോഗാര്‍ത്ഥിയുടെ കയ്യില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് മാത്രമേ ഇരിക്കാന്‍ പാടുള്ളുവെന്നും പി.എസ്.സി നിര്‍ദ്ദേശിച്ചു. കൂടാതെ സ്‌റ്റേഷനറി , പാഠ്യവസ്തുക്കള്‍, കടലാസ് തുണ്ടുകള്‍, ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്‌സുകള്‍, പ്ലാസ്റ്റിക് കവര്‍, റബ്ബര്‍, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പേഴ്‌സ്, പൗച്ച്, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊചൈല്‍ ഫോണ്‍, ബ്‌ളൂടുത്ത്, ഇയര്‍ഫോണ്‍, മൈക്രോ ഫോണ്‍, പേജര്‍, വാച്ചുകള്‍, ഭക്ഷണ വസ്തുക്കള്‍, കുപ്പിവെള്ളം , ക്യാമറ തുടങ്ങിയവയൊന്നും പരീക്ഷ ഹാളില്‍ അനുവദിക്കില്ല. നിര്‍ദ്ദേശങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് പി.എസ്.സിയുടെ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് സ്ഥിരമായി വിലക്ക് ഏര്‍പ്പെടുത്തും.
No comments
Post a Comment