പുതിയതെരുവിൽ ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു
പുതിയതെരു ടൗണിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രാജേഷ് ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു. പലഹാര നിർമ്മാണ യൂണിറ്റിലും, വിൽപ്പന കേന്ദ്രത്തിലും നടന്ന പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തി. തുടർന്നാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ വിൽപ്പന നിർമ്മാണ കേന്ദ്രങ്ങൾ നോട്ടീസ് നൽകി പൂട്ടിച്ചത്.
സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്ന് ചിറക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അടുക്കളയിൽ വൃത്തിഹീനമായ നിലയിൽ ചെളിയും, മാലിന്യങ്ങളും ഭക്ഷണ സാധനങ്ങളും മറ്റും കണ്ടെത്തി. വിൽപ്പനക്കായി വെച്ച പലഹാരങ്ങളോടൊപ്പം കാലാവധി കഴിഞ്ഞതും, ഉപയോഗശൂന്യമായതുമായ ഭക്ഷണ സാധനങ്ങൾ തുറന്നിട്ട നിലയിൽ പാറ്റകൾ ഇഴഞ്ഞു നീങ്ങുന്നതായും കണ്ടെത്തി. പാത്രം കഴുകുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന മലിനജലം തൊട്ടടുത്ത പൊതു ഓവ് ചാലിലേക്ക് ഒഴുക്കി വിടുന്നതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധന സംഘത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം ടെറ്റിസ്, കെ സുനിൽ രാജ്, എസ് ഷംന മോൾ, സുനിൽ നാരായണൻ എന്നിവരാണുണ്ടായത്.
No comments
Post a Comment