ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മെയ്ക്കപ്പ് അണിയുമ്പോള്‍ ഒഴിച്ചു കൂട്ടാനാകാത്തതാണ് ലിപ്സ്റ്റിക്. എന്നാല്‍ എപ്പോഴും ലിപ്സ്റ്റിക് അണിയുന്നത് അധരങ്ങള്‍ക്ക് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധാഭിപ്രായം
മെയ്ക്കപ്പ് അണിയുമ്പോള്‍ ഒഴിച്ചു കൂട്ടാനാകാത്തതാണ് ലിപ്സ്റ്റിക്. എന്നാല്‍ എപ്പോഴും ലിപ്സ്റ്റിക് അണിയുന്നത് അധരങ്ങള്‍ക്ക് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധാഭിപ്രായം
ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ ബ്രാന്റഡ് ആയിട്ടുള്ളത് മാത്രം തിരഞ്ഞെടുക്കുക. അല്ലാതെ ഏതെങ്കിലും ലിപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ വരളാനും വിണ്ടും കീറാനും ഇടയാകും.
അതുകൊണ്ട് തന്നെ തല്‍ക്കാലിക ലാഭം നോക്കാതെ ബ്രാന്റഡ് ലിപ്സ്റ്റിക്കുകള്‍ മാത്രം ഉപയോഗിക്കുക. രാത്രി കിടക്കും മുമ്പ് ക്ലെന്‍സര്‍ കൊണ്ട് ലിപ്സ്റ്റിക്ക് പൂര്‍ണ്ണമായും തുടച്ചു നീക്കുക.
ബീറ്റ്റൂട്ട് ജ്യൂസ് തേനില്‍ ചേര്‍ത്തു പുരട്ടുന്നത് അധരങ്ങളുടെ നിറം വര്‍ധിക്കാന്‍ സഹായിക്കും.
അധരങ്ങളുടെ നിറം വര്‍ധിക്കാം നാച്ചുറലായി
ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേര്‍ത്തു ചുണ്ടുകളില്‍ പുരട്ടുന്നത് നിറം വര്‍ധിക്കാന്‍ സഹായിക്കും.
അധരങ്ങളിലെ വിണ്ടുകീറല്‍ മാറാന്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നതും നല്ലതാണ്.
അധരങ്ങളിലെ ചര്‍മം വിണ്ടുകീറിയാല്‍ വെണ്ണയോ നെയ്യോ പുരട്ടുക.
Ezhome Live © www.ezhomelive.com
No comments
Post a Comment