Header Ads

  • Breaking News

    ഒ.ബി.സി : പ്രീമെട്രിക് - പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്



    ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2.50 ലക്ഷം രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

    അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദേശങ്ങളും www.scholarship.itschool.gov.in , www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

    അപേക്ഷ പൂരിപ്പിച്ച്‌ ഒക്‌ടോബര്‍ 25ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകന് നല്‍കണം. സ്‌കൂള്‍ അധികൃതര്‍ ഒക്‌ടോബര്‍ 31 നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം.

    സി.എ, സി.എം.എ, സി.എസ് പഠിക്കുന്ന ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

    സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളില്‍ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം ഒന്നര ലക്ഷം രൂപയില്‍ അധികരിക്കരുത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.bcdd.kerala.gov.in ല്‍ ലഭിക്കും.

    ഒക്‌ടോബര്‍ 30നകം അപേക്ഷിക്കണം.

    കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം.
    എറണാകുളം മേഖലാ ഓഫീസ്-0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.

    No comments

    Post Top Ad

    Post Bottom Ad