Header Ads

  • Breaking News

    കെട്ടിടം കരാറുകാരൻ ആശുപത്രിയുടെ ടെറസിനു മുകളിൽ ഇരുകയ്യുകളുടെയും ഞരമ്പ് മുറിച്ചുരക്തം വാർന്ന മരിച്ച നിലയിൽ



    ചെറുപുഴ :
    കെട്ടിടം കരാറുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ ചൂരപ്പടവിലെ മുത്തുപാറക്കുന്നേൽ ജോസഫ് എന്ന ജോയി (55)യെയാണ് ചെറുപുഴ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ ടെറസ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുകയ്യുകളുടെയും ഞരമ്പ് മുറിച്ചുരക്തം വാർന്ന നിലയിലായിരുന്നു.
    ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒന്നരലക്ഷത്തിലേറെ രൂപ ജോയിക്ക് ലഭിക്കാൻ ഉണ്ടായിരുന്നു എന്നും പണം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി ഫയലുകളുമായി പോയ ജോയിയെ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാനില്ലെന്നും ബന്ധുക്കൾ ചെറുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ നാട്ടിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. പിന്നീട് വ്യാഴാഴ്ച രാവിലെയോടെ ജോയിയെ ആശുപത്രിയുടെ ടെറസിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad