Header Ads

  • Breaking News

    കാർ തകർത്തു മോഷണം നടത്തിയ പ്രതിയുടെ രേഖാചിത്രം പയ്യന്നൂർ പോലീസ് പുറത്തുവിട്ടു


    പയ്യന്നൂർ: 
    വിവാഹശേഷമുള്ള ചിത്രീകരണത്തിനെത്തിയവരുടെ കാറുകളുടെ ചില്ലുകൾ തകർത്ത‌് സ്വർണാഭരണങ്ങളും പണവും വീഡിയോ ക്യാമറയും ലെൻസും കവർന്ന സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂർ കാനായി കാനത്ത‌് വിവാഹശേഷമുള്ള ചിത്രീകരണത്തിനെത്തിയ സംഘത്തിന്റെ രണ്ട‌് കാറുകളുടെ ചില്ലുകൾ തകർത്താണ് സ്വർണാഭരണങ്ങളും പണവും വീഡിയോ ക്യാമറയും ലെൻസും കവർന്നത്. പയ്യാവൂരിലെ ആൽബ സ്‌റ്റുഡിയോ ഉടമ പി വി ശ്രീജിത്തിന്റെ 80ഡി കാനൻ വീഡിയോ ക്യാമറ, 85 ലെൻസ‌്, മെമ്മറി കാർഡ‌് ഇവ അടങ്ങിയ ബാഗ‌്, രണ്ട‌് ഫ്ലാഷ‌് എന്നിവയും വിവാഹ പാർടിയുടെ നാല‌് പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ,15,000 രൂപ, വസ‌്ത്രങ്ങൾ എന്നിവ അടങ്ങിയ ബാഗ‌ുമാണ‌് നഷ്ടമായത‌്. ഇരിട്ടി കൂട്ടുപുഴയിലെ ചാൾസ‌് കുര്യന്റെ വിവാഹശേഷം ഔട്ട‌്ഡോർ ഷൂട്ടിങ്ങിനായി രണ്ട‌് കാറുകളിലായി എത്തിയതായിരുന്നു ഇവർ. കാനായി കാനം വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആൽബം ചിത്രീകരിക്കാനാണ‌് എത്തിയത‌്. റോഡരികിൽ കാർ നിർത്തിയിട്ടശേഷം  താഴെയുള്ള വെള്ളച്ചാട്ടത്തിനരികിലേക്ക‌് പോകുകയായിരുന്നു. ഒന്നര മണിക്കൂറിന്‌ശേഷം ചിത്രീകരണം കഴിഞ്ഞ‌് തിരിച്ചെത്തിയപ്പോഴാണ‌് കവർച്ച ശ്രദ്ധയിൽപെട്ടത്‌. കാർ പാർക്ക‌് ചെയ‌്ത‌് പോകുന്ന സമയം രണ്ട‌്  ബൈക്കുകളിലായി നാല‌് ചെറുപ്പക്കാർ ഉണ്ടായിരുന്നതായി കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് കോഴിക്കോട് നിന്നെത്തിയ വിദഗ്ദ്ധനാണ് രേഖാചിത്രം ഉണ്ടാക്കിയത്. സി.ഐ ധനയജ്ഞൻ ബാബു, എസ്.ഐ ശ്രീജിത്ത് കോടേരി, എഎസ്‌ഐ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ശാസ്ത്രീയമായ നിലയിൽ പുരോഗമിച്ചു വരികയാണ്. കാറിൽ പതിഞ്ഞ വിരലടയാളവും പോലീസ് ശേഖരിച്ചു വെച്ചിട്ടുണ്ട്. ചുവന്ന പൾസർ ബൈക്കാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ ഉപയോഗിക്കുന്നത്. ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവർ 04985203032 നമ്പറിൽ അറിയിക്കണമെന്ന് എസ്‌ഐ ശ്രീജിത്ത് കോടേരി അറിയിച്ചു.
    ✍🏻| അബൂബക്കർ പുറത്തീൽ.

    No comments

    Post Top Ad

    Post Bottom Ad