Header Ads

  • Breaking News

    ദുഷ്ടനായ അസുരനെ നിഗ്രഹിച്ച “അച്ഛന്‍ ” തരംഗമാകുന്നു



    “ഭദ്രേ…. എന്റെ കുട്ടിക്ക് അച്ഛനിതുവരെ പറഞ്ഞു തരാത്തൊരു കഥ പറഞ്ഞു തരാം.ദുഷ്ടനായ അസുരനെ നിഗ്രഹിച്ച സംഹാര രൂപിയായ ഒരു ദേവിയുടെ കഥ. ഒരേ സമയം തേജസ്വിനിയായ ദേവിയാകാനും അസുരര്‍ക്കെതിരെ സംഹാര രൂപിയാകാനും കഴിയുന്ന ഭദ്രയുടെ കഥ”.തന്റെ മകളുടെ ശരീരത്തിൽ ഒരു പോറലേറ്റാൽ അയാൾ ചുവപ്പണിയും. മകൾക്കു വേണ്ടി സംഹാരം നടത്തും’. ശ്യാം സത്യൻ തന്റെ ചിത്രങ്ങളിലൂടെ പറഞ്ഞ അച്ഛന്റെ കഥ സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. ശക്തമായ സന്ദേശം നൽകുന്ന, മനോഹരമായ ഒരു കഥ പറയുകയാണ് ശ്യാം സത്യൻ.

    ഇനിയൊരുത്തനും നിന്നെ കാമ വെറിയോടെ സ്പര്‍ശിക്കില്ല. എന്റെ മകള്‍ക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന ക്യാപ്ഷനോടു കൂടി ശ്യാം സത്യൻ പറഞ്ഞു വയ്ക്കുന്നത് കാമവെറിയയോടെ കുട്ടികളെ വേട്ടയാടുന്നവരുള്ള ഈ  ലോകത്ത് ഓരോ പെൺകുട്ടിയേയും ധൈര്യവതിയായി വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. പെണ്‍മക്കൾക്കു വേണ്ടിയുള്ള  ദിനത്തിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ പറയുകയാണ് ശ്യാം

    കഥകളിയുടെ നിറങ്ങൾകൊണ്ടുള്ള അവതരണവും ഗ്രാമപശ്ചാത്തലവും കൂടിച്ചേരുന്ന ചിത്രങ്ങൾക്ക് ഹൃദ്യമായ വിവരണം കൂടുതൽ കരുത്തേകുന്നു. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ ലോകം. ഫൊട്ടോഗ്രാഫിയുടെ വേറിട്ട തലങ്ങൾ കണ്ടെന്നും ഒരു സിനിമ കണ്ടതു പോലെ തോന്നുന്നു എന്നുമാണ് കമന്റുകൾ

    No comments

    Post Top Ad

    Post Bottom Ad