Header Ads

  • Breaking News

    യൂട്യൂബര്‍മാര്‍ ജാഗ്രത പാലിക്കുക, അക്കൗണ്ടുകള്‍ക്കുനേരെ വ്യാപക ഹാക്കിങ് ശ്രമം



    വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ കയ്യടക്കാന്‍ വ്യാപകമായ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള യൂട്യൂബ് ചാനലുകളേയും ഹാക്കിങ് ബാധിച്ചിട്ടുണ്ട്. ചാനലുകള്‍ നഷ്ടപ്പെട്ടതായി കാണിച്ച്‌ നിരവധിയാളുകള്‍ ട്വിറ്ററിലൂടെ പരാതിയറിച്ച്‌ രംഗത്തെത്തി. ഫിഷിങ് ഇമെയിലുകള്‍ ഉപയോഗിച്ച്‌ യൂട്യൂബ് ക്രിയേറ്റര്‍മാരെ വ്യാജ ഗൂഗിള്‍ ലോഗിന്‍ പേജുകളില്‍ എത്തിക്കുകയും ഇതുവഴി അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈക്കലാക്കുകയുമാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.
    അറിവില്ലായ്മയാണ് പലപ്പോഴും ആളുകളെ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കിമാറ്റുന്നത്. ഹാക്കര്‍മാര്‍ ഇമെയില്‍ സന്ദേശം വഴിയാണ് യൂട്യൂബ് ചാനലുടമകളെ ഗൂഗിളിന്റെ വ്യാജ ലോഗിന്‍ പേജിലെത്തിക്കുന്നത്. ഈ ലോഗിന്‍ പേജ് യഥാര്‍ഥമാണെന്ന് കരുതി ആളുകള്‍ തങ്ങളുടെ ഗൂഗിള്‍ ഐഡിയും പാസ്​വേഡും നല്‍കും. അവ നേരെ എത്തുന്നത് ഹാക്കര്‍മാരുടെ കയ്യിലാവും. അക്കൗണ്ട് കയ്യടക്കാന്‍ അത് തന്നെ ധാരാളം.ഏറെ ഫോളോവര്‍മാരുള്ള യൂട്യൂബര്‍മാര്‍ അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കണം. ശക്തമായ പാസ്​വേഡുകളും, ടൂഫാക്ടര്‍ ഒതന്റിക്കേഷന്‍ സംവിധാനവുമെല്ലാം അതിനായി ഉപയോഗിക്കാം.

    No comments

    Post Top Ad

    Post Bottom Ad