Header Ads

  • Breaking News

    കണ്ണൂർ കോർപറേഷൻ ഡെപ്യുട്ടി മേയർ പി കെ രാഗേഷിനെതിരായ എൽ ഡി എഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു


    കണ്ണൂർ :
    കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയ ചർച്ച യു ഡി എഫ് ബഹിഷ്കരിച്ചു. ഇതേ തുടർന്ന് പ്രമേയം പരാജയപ്പെട്ടു. നേരത്തെ ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു യുഡിഎഫിലെ ധാരണ. യുഡിഎഫ് കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.

    ആകെയുള്ള 55 കൗൺസിലർമാരിൽ 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ എൽഡിഎഫിന്‍റെ അംഗബലം 26 മാത്രമാണ്. പി കെ രാകേഷിനോട് എതിർപ്പുള്ള യുഡിഎഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണയ്ക്കുമെന്നായിരുന്നു എൽ ഡി എഫ് പ്രതീക്ഷിച്ചിരുന്നത്.

    എന്നാൽ യുഡിഎഫ് ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
    നേരത്തെ എൽഡിഎഫ് മേയർക്കെതിരായ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർ പി കെ രാകേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു. ബുധനാഴ്ചയാണ് മേയർ തെരഞ്ഞെടുപ്പ്.

    No comments

    Post Top Ad

    Post Bottom Ad