പട്ടാപ്പകൽ നടുറോഡിൽ ഇരുപത്തിയാറുകാരിയെ കടന്നു പിടിക്കാൻ ശ്രമം; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി
തലശേരി:
പട്ടാപ്പകൽ നടുറോഡിൽ ഇരുപത്തിയാറുകാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇരുപത്തിയൊമ്പതുകാരൻ അറസ്റ്റിൽ. ധർമടം മീത്തലെ പീടിക ഫാത്തിമ്മ ക്വാർട്ടേഴ്സിൽ റഫ്ഷാഖി (29) നെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത് .
ഇന്നലെ പകൽ ജൂബിലി റോഡിലെ എവറസ്റ്റ് അപ്പാർട്ട്മെന്റിനു സമീപമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്കായി വരികയായിരുന്ന യുവതിയെ നടു റോഡിൽ വെച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ليست هناك تعليقات
إرسال تعليق