Header Ads

  • Breaking News

    സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പിന്റെ നിര്‍ദേശം


    കണ്ണൂര്‍:
    ഓണം കഴിഞ്ഞതോടുകൂടി സംസ്ഥാനത്ത് വാഹന പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പിന്റെ നിര്‍ദേശം. 
    ഗതാഗത നിയമലംഘനം കണ്ടെത്താനായി സംസ്ഥാനത്തുടനീളം വാഹന പരിശോധന ഇന്നു മുതല്‍ കര്‍ശനമാക്കി. പിടികൂടുന്നവരില്‍ നിന്ന് പിഴ തല്‍ക്കാലം ഈടാക്കാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. കോടതിയാണ് പിന്നീട് പിഴ നിശ്ചയിക്കുക.

    സംസ്ഥാനത്തെ പ്രധാന പാതകളിലെല്ലാം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. ബോധവത്കരണം ലക്ഷ്യമാക്കി പരിശോധന നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 


    ഗതാഗത ലംഘനം നടത്തിയതായി കണ്ടെത്തുന്നവര്‍ക്ക് ബോധവത്കരണ നോട്ടീസ് നല്‍കുന്നുണ്ട്.
    അതേസമയം, ഉയര്‍ന്ന പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പാക്കുന്ന കാര്യത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ പത്തിന് മോട്ടോര്‍ വാഹനവകുപ്പിലെയും പോലീസിലെയും ഉന്നതരുടെ യോഗം ചേരും. 

    ശനിയാഴ്ചക്കകം കേന്ദ്രത്തില്‍നിന്ന് വ്യക്തമായ നിര്‍ദേശമുണ്ടായില്ലെങ്കില്‍ ഉന്നതതലയോഗത്തിലും കാര്യമായ തീരുമാനമെടുക്കാനാവില്ല.

    No comments

    Post Top Ad

    Post Bottom Ad