Header Ads

  • Breaking News

    നിര്‍ണ്ണായക തീരുമാനത്തിലേക്ക് ഫേസ്ബുക്ക്




    ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചില വ്യക്തികള്‍ക്ക് ഈ പ്രത്യേകത പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ലഭ്യമാക്കുകയാണ്. നേരത്തെ ഫേസ്ബുക്കിന്‍റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു.
    പുതിയ പരിഷ്കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്‍റെ നമ്ബര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്‍റെ നമ്ബര്‍ കാണാന്‍ സാധിക്കില്ല.

    ഫേസ്ബുക്കിലെയും മറ്റും ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്‍റെ ഈ പരിഷ്കാരം എന്നാണ് റിപ്പോര്‍ട്ട്.
    എന്നാല്‍ ഇന്‍സ്റ്റഗ്രാം പോലെ ആഗോള വ്യപകമായി ഇത്തരം ഒരു പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കുമോ എന്നതും പ്രധാന വിഷയമാണ്. ഇത് പോലെ ലൈക്കുകള്‍ മാത്രമല്ല കമന്‍റുകളും, ഷെയറും ആളുകളെ സ്വദീനിക്കുന്നുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്. ഇവയുടെ കാര്യത്തില്‍ എന്നാല്‍ നിലപാട് മാറ്റത്തിന് ഫേസ്ബുക്ക് തയ്യാറല്ല എന്നാണ് പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
    എന്തായാലും സോഷ്യല്‍ മീഡിയയിലെ ലൈക്കിന്‍റെ എണ്ണം സംബന്ധിച്ച്‌ ആഗോള വ്യാപകമായി ഏറെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് കൗമരക്കാരി മോളി റസലിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉയര്‍ന്നിരുന്നു.

    No comments

    Post Top Ad

    Post Bottom Ad