പാനൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍:
പാനൂര്‍ ഈസ്റ്റ് വള്ള്യായില്‍ കോണ്‍ഗ്രസ് ഓഫീസിനും വായനശാലയക്കും നേരെ ബോംബേറ്. ഈസ്റ്റ് വള്ള്യായിയിലെ 92 -ആം നമ്ബര്‍ ബൂത്ത് കമ്മിറ്റി ഓഫീസിനും പ്രിയദര്‍ശിനി വായനശാലയക്കും നേരെയാണ്ഇന്നലെ ബോംബേറുണ്ടായത്. ബോംബേറില്‍ കെട്ടിടത്തിന്റെ ചുമരും ജനല്‍ ചില്ലുകളും ഭാഗികമായി തകര്‍ന്നു.
പാനൂര്‍ സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പാനൂര്‍ പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
No comments
Post a Comment