സിപിഎം ബ്രാഞ്ച് സെക്രട്ടറി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു നേരേ ബോംബേറ്.
പന്തക്കല്‍:
ഊരോത്തുമ്മല്‍ ക്ഷേത്രക്കവാടത്തിനു പരിസരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനു നേരേ ബോംബേറ്. പന്തോക്കാട് ഊരോത്തുമ്മല്‍ ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്തക്കലിലെ കെ.ബിജു (38) വിന്റെ സ്കൂട്ടറിനാണു ബോംബെറിഞ്ഞത്. പന്തക്കലില്‍നിന്ന് പള്ളൂരില്‍ പോകുന്ന വഴിയില്‍ ഊരോത്തുമ്മല്‍ ക്ഷേത്രക്കവാടത്തിനു സമീപംവച്ചാണ് അക്രമം നടന്നത്. ബോബ് വണ്ടിയില്‍ തട്ടിയില്ലെങ്കിലും നിയന്ത്രണംവിട്ടു മറിഞ്ഞു കാലുകള്‍ക്കും ബോംബ് പൊട്ടിയ ശബ്ദത്തില്‍ കേള്‍വിക്കും തകരാറ് പറ്റിയ ബിജുവിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. പള്ളൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
No comments
Post a Comment