എം.എസ്.എഫ്. നേതാവിന് അക്രമത്തിൽ പരിക്ക്
വ്യാഴാഴ്ച വൈകീട്ട് കരിമ്പത്തുണ്ടായ അക്രമത്തിൽ എം.എസ്.എഫ്. ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ (28), മിദ് ലാജ് പാവന്നൂർ (26) എന്നിവരെ പരിക്കേറ്റ നിലയിൽ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ. യാണ് അക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പരിക്കേറ്റ ഇരുവരെയും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, ജില്ലാ സെക്രട്ടറി ഇബ്രാഹിം എന്നിവർ സന്ദർശിച്ചു.
No comments
Post a Comment