റോഡ് നിറയെ കുഴികൾ, റിഫ്‌ളക്ടറില്ലാത്ത ഡിവൈഡർ, യാത്ര അപകടഭീതിയോടെ...
പഴയ ബസ് സ്റ്റാൻഡിലെ ഡിവൈഡറിൽ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് ആവർത്തിക്കുന്നു.
ഡിവൈഡറിൽ റിഫ്ളക്ടറുകളില്ലാത്തതാണ് രാത്രിയിൽ അപകടങ്ങളുണ്ടാകാൻ കാരണമെന്നാണ് യാത്രക്കാരുടെ പരാതി. നഗരമധ്യത്തിലെ എം.ജി. റോഡിനും ആസ്പത്രി റോഡിനും ഇടയിലാണ് ഡിവൈഡർ. ബസ്സുകളടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്.വ്യാഴാഴ്ച പുലർച്ചെ ലോറിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. ഒരു മാസത്തിനിടയിൽ നടക്കുന്ന നാലാമത്തെ അപകടമാണിത്.
രണ്ടുമാസം മുൻപ് പുലർച്ചെ ഡിവൈഡറിൽ ലോറിയിടിച്ചുകയറി അപകടമുണ്ടായിരുന്നു. ലോറി നീക്കംചെയ്യാനാകാത്തതിനാൽ ഏറെ നേരം ഗതാഗതതടസ്സവുമുണ്ടായി.നഗരത്തിലെ പ്രധാന കേന്ദ്രമായതിനാൽ ഇവിടെയുണ്ടാകുന്ന അപകടം നഗരത്തിലെ ഗതാഗതത്തെയാകെ ബാധിക്കും.നേരത്തേ ഒയിസ്‌ക ഇന്റർനാഷണലാണ് റിഫ്ളക്ടറോടുകൂടി ഇവിടെ ഡിവൈഡർ സ്ഥാപിച്ചത്.പിന്നീട് ഇന്റർലോക് കട്ടകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇത് പൊളിച്ചുനീക്കി നഗരസഭയാണ് ഡിവൈഡർ സ്ഥാപിച്ചത്.
No comments
Post a Comment