Header Ads

  • Breaking News

    ഗൂഗിള്‍ ക്രോമിൽ സുരക്ഷാ പിഴവ് കണ്ടെത്തി;പുതിയ അപ്‌ഡേറ്റ് ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങി ക്രോം.



    ഇന്റര്‍ നെറ്റില്‍ വിവരങ്ങള്‍ തിരയാന്‍ നിങ്ങള്‍ ഗൂഗിള്‍ ക്രോം ആണോ ഉപയോഗിക്കുന്നത്? എങ്കില്‍ ശ്രദ്ധിക്കുക. ഒരു ഹാക്കര്‍ക്ക് വിദൂരതയില്‍ ഇരുന്നുപോലും നിങ്ങളുടെ സിസ്റ്റത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷ പിഴവ് ക്രോമില്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എല്ലാം ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
    ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനം ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിനാണ് കൈകാര്യം ചെയ്യുന്നത്. വിപണിയിലെ ഈ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നത്. ഇപ്പോള്‍ പുതിയ അപ്‌ഡേറ്റ് ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ക്രോം.
    സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതെന്നാണ് പറയുന്നത്. വിഷയം ഗൗരവമായതിനാല്‍ ഗൂഗിള്‍ ഇപ്പോള്‍ ഒരു സെക്യുരിറ്റി അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്‌ഡേറ്റ് നടത്തണം എന്നാണ് ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad