ചെമ്പല്ലികുണ്ടിൽ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി കുന്നിടിക്കുന്നു; പ്രദേശവാസികള്‍ ഭീതിയില്‍
മാടായി:
മാടായി പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് റെഗുലേറ്ററി പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുന്നിടിച്ച് നിരപ്പാക്കുന്നു. ഇതുമൂലം കുന്നിനു മുകളില്‍ താമസിക്കുന്ന അഞ്ചോളം കുടുംബങ്ങള്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. കുന്നിടിക്കുന്നതു മൂലം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് പ്രദേശം. റിസോര്‍ട്ട് നിര്‍മ്മാണ ആവശ്യത്തിനായിട്ടാണ് കുന്നിടിച്ച് നിരപ്പാക്കി കല്ല് കെട്ടുന്നത്.
തീരദേശ പരിപാലന നിയമ പ്രകാരം യാതൊരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തിയും നടത്താന്‍ പാടില്ലാത്ത, പുഴയില്‍ നിന്ന് അഞ്ചു മീറ്റര്‍ മാത്രം ദൂരമുള്ള പറമ്പിലാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിനായി കുന്നിടിച്ച് നിരപ്പാക്കുന്നത്. കൂടാതെ പറമ്പിലേക്ക് പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച റോഡ് മല മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം പുഴയിലേക്ക് ഒഴുകി പോകുവാനായുള്ള തോട് മൂടികൊണ്ടാണ്. പ്രവര്‍ത്തി തുടങ്ങി നാളുകള്‍ ഏറെയായെങ്കിലും പഞ്ചായത്ത് അധികൃതര്‍ കണ്ട ഭാവമില്ല
No comments
Post a Comment