പഴയങ്ങാടി: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ: രണ്ട് ബേക്കറികൾ അടച്ചിട്ടു
പഴയങ്ങാടി:
ചൂട്ടാട്ടെ ഒരു വിവാഹസത്ക്കാരത്തിനായി കൊണ്ടുവന്ന ഷവർമകഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൊട്ടാമ്പ്രത്തെ സാബിത്ത് ബേക്കറിയും തൊട്ടടുത്തുള്ള ഫായിസ ബേക്കറിയും താത്കാലികമായി അടച്ചിട്ടു. പഞ്ചായത്ത് സെക്രട്ടറിയാണ് അടച്ചിടാൻ നോട്ടീസ് നൽകിയത്. ഇവിടെനിന്ന് ഷവർമ ഉണ്ടാക്കാനും മറ്റും ഉപയോഗിച്ച വസ്തുക്കൾ വിദഗ്‌ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഷവർമ കഴിച്ച 30 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. പഞ്ചായത്തിലെ മുഴുവൻ ഹോട്ടലുകളിലും, ബേക്കറികളിലും പരിശോധനനടത്താൻ പഞ്ചായത്ത് സെക്രട്ടറി എം.വി.ചന്ദ്രൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
No comments
Post a Comment