ആശുപത്രിയില്‍ നിന്നും പണവും മൊബൈലും മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തലശ്ശേരി:
എട്ട് മാസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ നിന്നും 42050 രൂപയും ഏതാണ്ട് 30,000 രൂപയോളം വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു മുങ്ങിയ തമിഴ് യുവാവ് അറസ്റ്റിലായി. നാമക്കല്‍ കാമരാജ് നഗറിലെ നല്ല തമ്ബിയുടെ മകന്‍ എം.എന്‍.രാമകൃഷ്ണനാണ് (36) അറസ്റ്റിലായത്.. ചിരക്കര പള്ളിത്താഴയിലെ വെല്‍കെയര്‍ ആശുപത്രിയിലെ 203 നമ്ബര്‍ മുറിയില്‍ കടന്നു കയറിയ യുവാവ് ഇക്കഴിഞ്ഞ ജനവരി ഒമ്ബതിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടത്തി രക്ഷപ്പെട്ടിരുന്നത്.തലശ്ശേരിയിലും പരിസരത്തുമായി തെങ്ങ് കയറ്റ തൊഴില്‍ ചെയ്തു വരുന്നതിനിടെയാണ് മോഷണത്തിനിറങ്ങിയത്
No comments
Post a Comment