ചാലയിൽ വീണ്ടും ടാങ്കർ അപകടം; അഞ്ചു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
കണ്ണൂർ:
ചാലയിൽ വീണ്ടും ടാങ്കർ അപകടം. എറണാകുളത്തുനിന്നു മംഗളൂരുവിലേക്ക് ഗ്യാസ് നിറയ്ക്കാൻ പോകുകയായിരുന്ന ടാങ്കർ ലോറിയും കണ്ണൂർ ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ടു ലോറികളുമായി കൂടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അഞ്ചു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർ തിരുനൽവേലിയിലെ പലകേഷ് കുമാറിനു (40) പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ഗ്യാസ് നിറയ്ക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി ചാല മുത്തപ്പൻ കാവിനു സമീപത്തെ ദേശീയപാതയിൽ വച്ച് കണ്ണൂർ ഭാഗത്തേക്ക് സിമന്റ് കയറ്റിവരികയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിക്ക് ഇടിക്കുകയായിരുന്നു.
ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കർ അതുവഴി കടന്നുപോകുകയായിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. എടക്കാട് പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണത്ത് നിന്നു ഖലാസികൾ എത്തിയാണ് ടാങ്കർ ലോറി റോഡിൽ നിന്നും മാറ്റിയത്.
No comments
Post a Comment