കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍:
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരിയില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചു. വടകര സ്വദേശിനി ഷരീഫയില്‍ നിന്നാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ കടത്ത് പിടിക്കുന്നത്.
ദോഹയില്‍ നിന്ന് പുലര്‍ച്ചെ 5.40ന് എത്തിയ ഇന്‍ഡിഗോ വിമാനയാത്രക്കാരിയായിരുന്നു ഷരീഫ. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി.കമ്മീഷണര്‍ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിന്‍ കണ്ടെടുത്തത്.
കഴിഞ്ഞ മാസം ഡിആര്‍ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ദിവസം നാലരക്കോടിയുടെ സ്വര്‍ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാര്‍, ജ്യോതി ലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ സോനിദ് കുമാര്‍, അശോക് കുമാര്‍, യൂഗല്‍ കുമാര്‍, ജോയ് സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍മാരായ പാര്‍വതി, മുകേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞ രാത്രി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീന് നിന്നാണ് നാലര ലക്ഷത്തോളം രൂപയുടെ കറന്‍സി പിടികൂടിയത്.
No comments
Post a Comment