Header Ads

  • Breaking News

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗത്തിന്റെ ഇലക്‌ട്രോണിക് ബാഗേജ് രസീത് സംവിധാനം തുടങ്ങി




    കണ്ണൂർ :
    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗത്തിന്റെ ഇലക്‌ട്രോണിക് ബാഗേജ് രസീത് സംവിധാനം തുടങ്ങി. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ നിര്‍ദേശാനുസരണമാണ് ഇലക്‌ട്രോണിക് ബാഗേജ് ഡ്യൂട്ടി ചലാനുകള്‍ നല്‍കി തുടങ്ങിയത്.

    അടുത്ത ഘട്ടത്തില്‍ പാസ്‌പോര്‍ട്ട് സ്‌കാനറുകളും യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പ് വഴി വിവരങ്ങള്‍ നേരിട്ട് കസ്റ്റംസിന് നല്‍കാവുന്ന സംവിധാനവും നടപ്പാക്കും. യാത്രക്കാര്‍ക്ക് കസ്റ്റംസ് കൗണ്ടറിന് മുന്നില്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.

    No comments

    Post Top Ad

    Post Bottom Ad