Header Ads

  • Breaking News

    തളിപ്പറമ്പിൽ ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും കവർച്ച നടത്തിയ പ്രതി പിടിയിൽ



    തളിപ്പറമ്പിൽ ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ ഒരു പ്രതി കസ്റ്റഡിയിൽ. മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ മലബാർ ട്രേഡേഴ്സിലാണ് കവർച്ച നടന്നത്. മൂന്ന് മാസം മുമ്പാണ് കവർച്ച ശ്രദ്ധയിൽ പെട്ടത്. സ്റ്റോക്കിൽ വൻതോതിൽ സാധനങ്ങൾ കുറഞ്ഞത് മനസിലായ ഉടമ കെ.സിദ്ദിക്ക് നിരീക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ടിന് പുലർച്ചെ രണ്ടു പേർ ഷട്ടർ ഉയർത്തി അകത്തു കടന്ന് ചാക്കുകളിലാക്കി സാധനങ്ങൾ കടത്തുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകുകയത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് ഇന്നലെ രാത്രി തന്നെ മുഖ്യ പ്രതിയെ പിടികൂടിയത്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള മോഷ്ടാവ് ഒരു വശത്ത് മാത്രം പൂട്ടുള്ള വലിയ ഷട്ടറിന്റെ മറുഭാഗം ഉയർത്തി നുഴഞ്ഞു കയറിയാണ് കവർച്ച നടത്തിയത്. ഇലക്ട്രിക്കല്‍ - പ്ലംമ്പിംഗ് സാധനങ്ങളുടെ വില്‍പ്പന ഷോറൂമായ മലബാർ ട്രേഡേഴ്സിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷണം പോയത്.

    Ezhome Live © www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad