കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ ; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു;
കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്.
കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. 5.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹാരാജാസ്-തൈക്കൂടം റൂട്ടില്‍ അഞ്ച് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നിവയാണ് സ്‌റ്റേഷനുകള്‍.
പുതിയ റൂട്ട് നാടിനു സമര്‍പ്പിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ഹൈബി ഈഡന്‍ എം പി എന്നിവരടങ്ങിയ സംഘം മഹാരാജാസ് ജംങ്ഷനില്‍നിന്ന് കടവന്ത്ര വരെ മെട്രോയില്‍ സഞ്ചരിച്ചു.
മഹാരാജാസില്‍ നിന്ന്തൈക്കൂടം റൂട്ടിലേക്കുള്ള യാത്രയില്‍ ടിക്കറ്റ് നിരക്ക് ഇങ്ങനെ:
- * മഹാരാജാസ് കോളേജ്-കടവന്ത്ര -10 രൂപ
- * മഹാരാജാസ് കോളേജ്-എളംകുളം -10 രൂപ
- * മഹാരാജാസ് കോളേജ്-വൈറ്റില -20 രൂപ
- * മഹാരാജാസ് കോളേജ്-തൈക്കൂടം -20 രൂപ
- * ട്രെയിന്‍ ഏഴ് മിനിറ്റിന്റെ ഇടവേളയില്‍
No comments
Post a Comment