പള്ളിക്കരയിൽ നിര്‍മാണ തൊഴിലാളി കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ചെറുകുന്ന്:
ചെറുകുന്ന് പള്ളിക്കര സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ നിരിച്ചന്‍ സെബാസ്റ്റ്യനെ (55) യാണ് പള്ളിക്കരയിലെ പഞ്ചായത്ത് കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കിണറിന് സമീപം പാദരക്ഷ കാണുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃദദേഹം പുറത്തെടുത്തത്.
ഭാര്യ: തെക്കന്‍ ഏലിയ. മക്കള്‍: സോണി, നിതു. മരുമകന്‍: സ്റ്റാനി. മൃതദേഹം കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭാര്യ: തെക്കന്‍ ഏലിയ. മക്കള്‍: സോണി, നിതു. മരുമകന്‍: സ്റ്റാനി. മൃതദേഹം കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
No comments
Post a Comment