പാരാ മെഡിക്കല്‍ കോഴ്സുകള്‍: പ്ലസ് ടു ക്കാര്‍ക്ക് അപേക്ഷിക്കാം
ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഡിഎച്ച്ഐ), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡിഎംഎല്‍ടി), ഫാര്‍മസി (ഡിഫാം), റേഡിയോളജിക്കല്‍ ടെക്നോളജി (ഡിആര്‍ടി), ഒഫ്താല്‍മിക് അസിസ്റ്റന്‍സ് (ഡിഒഎ), ദന്തല്‍ മെക്കാനിക്സ് (ഡിഎംസി), ദന്തല്‍ ഹൈജീനിസ്റ്റ്സ് (ഡിഎച്ച്സി), ഓപ്പറേഷന് തിയറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജി (ഡിഒടിഎടി), കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി (ഡിസിവിടി), ന്യൂറോ ടെക്നോളജി (ഡിഎന്‍ടി), ഡയാലിസിസ് ടെക്നോളജി (ഡിഡിടി), എന്‍ഡോസ്കോപിക് ടെക്നോളജി (ഡിഇടി), ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്സ് (ഡിഎ), റെസ്പറേറ്ററി ടെക്നോളജി (ഡിആര്‍), സെന്‍ട്രല്‍ സ്റ്റെറയില്‍ സപ്ലൈ ഡിപ്പാര്‍ട്ട്മെന്റ് ടെക്നോളജി (ഡിഎസ്) എന്നീ 15 ഡിപ്ലോമ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത: ഹയര്‍ സെക്കന്‍ഡറി / തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2019 ഡിസംബര്‍ 31 ന് 17 -35 വയസ്.
കൂടുതല്‍ വിവരങ്ങള്‍ : www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈനായി അപേക്ഷിക്കണം.
അവസാന തിയതി : ഒക്ടോബര്‍ 11
No comments
Post a Comment