Header Ads

  • Breaking News

    വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഗ്രതനിർദ്ദേശം


    ഗണേശോത്സവത്തോടനുബന്ധിച്ച് വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ ഞാറാഴ്ച മുതൽ വ്യാഴാഴ്ച വരെ കനത്ത ജാഗ്രതാനിർദേശം. പാപ്പിനിശേരിയിലെ കീച്ചേരി, അരോളി, കല്യാശേരി, ചുങ്കം, വളപട്ടണം, അഴീക്കോട്, അലവിൽ, പുതിയതെരു, കാട്ടാമ്പള്ളി, പനങ്കാവ് തുടങ്ങിയ ഭാഗങ്ങളിൽ സമാധാനം ഉറപ്പു വരുത്തുന്ന നടപടികളുടെ ഭാഗമായി രാഷ്ടീയപാർട്ടി പ്രതിനിധികളുടെയും ഗണോത്സവസംഘാടകരുടെയും യോഗം ചേർന്നു. കീച്ചേരി മേഖലയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ രാഷ്ട്രീയ സംഘർഷം കണക്കിലെടുത്ത് രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. രാഷ്ടീയ പാർട്ടികളുടെ കൊടിതോരണങ്ങൾക്കും നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട്. സമാധാനം ഉറപ്പുവരുത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണം ഉണ്ടാവണമെന്ന് വളപട്ടണം സി. ഐ എം കൃഷ്ണൻ അറിയിച്ചു.  

    No comments

    Post Top Ad

    Post Bottom Ad