Header Ads

  • Breaking News

    താഴെ ബക്കളത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു


    ദേശീയ പാതയിൽ താഴെ ബക്കളത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ചെങ്ങളായി തേർലായി സ്വദേശി കുട്ടിപ്പൊയിൽ വീട്ടിൽ റഫീഖ് 35നാണ് പരിക്കേറ്റത് തലക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
    പുന്നക്കുളങ്ങര റോഡിൽ നിന്നുമാണ് റഫീഖ് ദേശിയ പാതയിലെക്ക് കയറിയത്. ഇയാൾ ഓടിച്ചിരുന്ന കെഎൽ 59 പി 6567 നമ്പർ സ്കൂട്ടറും കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക് പോകുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടർ ബസിനടിയിൽ കുടുങ്ങി പോയി. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad