ഗോ എയര്‍ കണ്ണൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നു; അനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചു
കണ്ണൂര്‍: മലബാര്‍ പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കണ്ണൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ തുടങ്ങുവാനുള്ള തയ്യാറെടുപ്പുകളുമായി ഗോ എയര്‍ രംഗത്തുവന്നിരിക്കുന്നു.ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ സിംഗപ്പൂര്‍ സര്‍വീസിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗോ എയര്‍. സര്‍ക്കാരില്‍ നിന്ന് ഇതിനുവേണ്ടിയുള്ള അനുമതി ലഭിക്കുന്നതനുസരിച്ചു ഏറ്റവും കൂടുതല്‍ തിരക്കുള്ള ഡിസംബര്‍ മാസം മുതല്‍ സര്‍വീസുകള്‍ തുടങ്ങുവനാണ് എയര്‍ലൈന്‍സ് ശ്രമിക്കുന്നത്.
നിലവില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഗോഎയര്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള ഹബ്ബായി ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ്.അതുകൊണ്ടുതന്നെ കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങുവാന്‍ ഗോ എയറിന് എളുപ്പത്തില്‍ സാധിക്കും.എന്നാല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് ഇന്ത്യയില്‍ നിന്ന് യാതൊരു സര്‍വീസുകളും ഗോ എയര്‍ നടത്തുന്നില്ല .നിലവില്‍ തെക്ക്കിഴക്കന്‍ രാജ്യങ്ങളിലെ ബാങ്കോക്ക് , ഫുക്കറ്റ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ ബൂക്കിങ്ങുകള്‍ തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗോ എയര്‍.
No comments
Post a Comment