മൊബൈല്‍ ഫോണ്‍ നമ്പറുകൾ പതിനൊന്ന് അക്കമാക്കാന്‍ നടപടി : വരുന്നത് വന്‍ മാറ്റങ്ങള്‍
മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുന്ന കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. മൊബൈല്‍ കണക്ഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടി.
2050 ഓടെ രാജ്യത്തെ ആവശ്യം നിറവേറ്റാന്‍ 260 കോടി അധികം മൊബൈല്‍ നമ്ബറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇതിനായി നമ്ബരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ തുടരുന്നു പത്തക്ക നമ്ബര്‍ സംവിധാനം തുടര്‍ന്നാല്‍ ഇതു കൈവരിക്കാന്‍ അസാധ്യമാവുമെന്ന് ട്രായ് ചൂണ്ടിക്കാട്ടുന്നു.
മൈാബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍. ഡാറ്റയ്ക്ക് മാത്രമായി ഉപയോഗിക്കുന്ന നമ്ബുറകള്‍ പതിമൂന്ന് അക്കമാക്കാനും ട്രായ് നിര്‍ദേശമുണ്ട്.
ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നമ്ബറുകള്‍ പതിമൂന്ന് അക്കമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.
No comments
Post a Comment