Header Ads

  • Breaking News

    ചെങ്കൽത്തൊഴിലാളി മാർച്ചിൽ ആവേശം നിറച്ച് മറുനാടൻ തൊഴിലാളികളും



    ആയിരങ്ങൾ അണിനിരന്ന ചെങ്കൽത്തൊഴിലാളികളുടെ കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. ചെങ്കൽപ്പണകളുടെ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ജില്ലയിലെ മറുനാടൻ തൊഴിലാളികളും ചെങ്കൽ കയറ്റുന്ന വാഹന ഡ്രൈവർമാരും ഇവർക്കൊപ്പം പങ്കെടുത്തു.ചെങ്കൽമേഖലയിലെ സ്തംഭനം ഒഴിവാക്കുക, തൊഴിൽചെയ്യാനുള്ള അവകാശം സംരക്ഷിക്കുക അന്യായ പരിശോധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

    ചെങ്കൽവ്യവസായത്തോട് ജില്ലാ ഭരണകൂടം മോശമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിനെതിരെയും പോലീസ്, ജിയോളജി, റവന്യൂ വകുപ്പുകൾക്കെതിരെയും രൂക്ഷ വിമർശനമാണ് സി.ഐ.ടി.യു. നേതാക്കൾ ഉന്നയിച്ചത്.പണിയെടുക്കുന്നവരുടെ അവകാശം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ പറഞ്ഞു.ഇത് തൊഴിലാളികളോട് കാട്ടുന്ന മൃഗീയ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ജിയോളജി വകുപ്പ് അഴിമതിക്കൂടാരമാണെന്ന് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.മനോഹരൻ ആരോപിച്ചു. ചെങ്കൽപ്പണകളിൽനിന്ന് കല്ലുമായി പോകുന്നത് തടയുന്ന അധികൃതരുടെ നടപടി പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad