ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു
തളിപ്പറമ്പ്:
ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
തളിപ്പറമ്പ് നെല്ലിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പ് ആലക്കോട് റോഡിൽ
പുഷ്പഗിരി പള്ളിക്കു സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറുമായ ചെറിയേടത്ത് വീട്ടിൽ സുധീഷ് (വാവ – 27) ആണ് മരിച്ചത്.
സുധീഷ് ഓടിച്ചിരുന്ന ഓട്ടോ കണ്ണൂർ തെക്കീബസാർ
മക്കാനിക്ക് സമീപം റോഡിലെ ഡിവൈഡറിൽ ഇടിച്ച്
മറിയുകയായിരുന്നു.
ഉടൻആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. പരേതനായ ഗോപാലന്റെയും സുലോചനയും മകനാണ് സുധീഷ്. സഹോദരന്‍ സുബീഷ്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിയിട്ട് 4 മണിയോടെനെല്ലിപ്പറമ്പ് പൊതു ശമ്ശാനത്തിൽ
സംസ്കരിക്കും.
No comments
Post a Comment