ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിനു വാട്സാപില്‍: വീഡിയോ പകര്‍ത്തിയയാളെ കണ്ട് വീട്ടുകാരും പൊലീസും ഞെട്ടി..നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ്...കേട്ടാല്‍ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിടപ്പുമുറിയില്‍ വെച്ച സ്മാര്‍ട്ട് ടി വി ആയിരുന്നു
നാട്ടിലുള്ള ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ ഗള്‍ഫിലുള്ള ഭര്‍ത്താവിന് വാട്ട്സാപ്പില്‍ കിട്ടിയതു എങ്ങനെയെന്ന് വിശദീകരണവുമായി സൈബര്‍ പോലീസ് . ഇതിനു പിന്നിലുള്ളവരെ തെരഞ്ഞുപോയ ബന്ധുക്കളും പോലീസുകാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി ..കേട്ടാല്‍ വിശ്വാസം വരില്ലെങ്കിലും യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് കിടപ്പുമുറിയില്‍ വെച്ച സ്മാര്‍ട്ട് ടി വി ആയിരുന്നു!
കോഴിക്കോട് നഗരത്തിലെ ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിനു വാട്സാപ് വഴി ലഭിച്ചു എന്നാണു പരാതി ലഭിച്ചത് . കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യമാണ് ഭര്‍ത്താവിന് വാട്സ് അപ്പ്പില്‍ ലഭിച്ചത് .പരാതിയെ കുറിച്ച് അന്വേഷിച്ച സിബെര്‍ പൊലീസിന് നഗ്നചിത്രം പകര്‍ത്തിയവരെക്കുറിച്ചുള്ള ഒരു തെളിവും ലഭിച്ചില്ല.
പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഉറപ്പിച്ചു പറഞ്ഞതോടെ പോലീസും കുഴങ്ങി ...സൈബര്‍ പൊലീസ് വിദേശത്തിരുന്ന് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ ഉടന്‍ തന്നെ കണ്ടെത്തി.എങ്കിലും കിടപ്പുമുറിയില്‍ രഹസ്യകാമറ ഒളിപ്പിച്ചത് ആരെന്ന കാര്യത്തില്‍ മാത്രം അന്വേഷണം ഫലം കണ്ടില്ല.
വീഡിയോ ദൃശ്യം പരിശോധിച്ച് മുറിയില്‍ കാമറ ഇരിക്കുന്ന ഭാഗവും കാമറയുടെ ആംഗിളും പൊലീസ് പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടത്തിയത്. ആളെക്കണ്ട് വീട്ടുകാര്‍ മാത്രമല്ല, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ ഞെട്ടി.കിടപ്പുമുറിയിലെ ചുമരില്‍ സ്ഥാപിച്ച ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്.
ഭര്‍ത്താവ് വിദേശത്തുനിന്ന് അവധിക്കു വന്നപ്പോള്‍ മുറിയിലെ എല്‍.ഇ.ഡി ടിവി മാറ്റി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി സ്ഥാപിച്ചിരുന്നു..ഭര്‍ത്താവ് വിദേശത്തേക്ക് തിരിച്ചുപോയപ്പോള്‍ ഇതില്‍ ലോഗിന്‍ ചെയ്ത് സ്‌കൈപ് വഴി വീഡിയോ കോള്‍ ചെയ്തിട്ടുമുണ്ട്. കോള്‍ ചെയ്തു കഴിഞ്ഞതിനുശേഷം ടിവിയുടെ സ്‌ക്രീന്‍ ഓഫ് ചെയ്യാറുണ്ടെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചിരുന്നത് വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല..
വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഹാക്ക് ചെയ്തവര്‍ക്കാണ് ടിവി റെക്കോര്‍ഡ് ചെയ്ത നഗ്നദൃശ്യങ്ങള്‍ ലഭിച്ചത്.
സ്മാര്‍ട്ട് ഫോണുകളും ഡാറ്റാ സേവനങ്ങളും കുറഞ്ഞനിരക്കിലും എളുപ്പത്തിലും ലഭ്യമായിത്തുടങ്ങിയതോടെ ഗുണങ്ങള്‍ക്കൊപ്പം ഇവയുടെ ദുരുപയോഗവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളിലും ഇപ്പോള്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബര്‍ വിഭാഗം മുന്നറിയിപ്പ് തരുന്നു.
ഇതില്‍ പ്രധാനമാണ് നഗ്ന വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് .കംപ്യൂട്ടറും ടിവിയുമൊക്കെ കര്‍ട്ടന്‍ ഇട്ടു മൂടേണ്ട കാലം വിദൂരത്തല്ല എന്നാണു സൈബര്‍ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്
നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാല്‍ പ്ലഗ് ഊരിയ ശേഷം ബാറ്ററിയുണ്ടെങ്കില്‍ അതും അഴിച്ചുമാറ്റിയിടേണ്ട അവസ്ഥയാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. നമ്മുടെ കയ്യിലെ സ്മാര്‍ട്ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫ് ചെയ്താലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം?
സ്മാര്‍ട്ട് ഫോണ്‍ കയ്യിലുള്ള ആള്‍ എവിടെയെല്ലാം പോകുന്നെന്നും എന്ത് ഭക്ഷണം കഴിക്കുന്നു എന്ന് പോലും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന ഫോണുകളാണ് ഇന്ന് നമുക്കുള്ളത് .ഇത്തരം അഭിരുചികള്‍ തിരിച്ചറിഞ്ഞ് സമൂഹമാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ ഫോണിലേക്ക് തേടിയെത്തുമെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.
No comments
Post a Comment