Header Ads

  • Breaking News

    മണ്ടൂരിൽ വീണ്ടും റോഡപകടം : കെ എസ് ടി പി റോഡിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു


    കെ എസ് ടി പി റോഡിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
    കെ എസ് ടി പി റോഡിൽ മണ്ടൂർ വായനശാലക്ക് സമീപം പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. മണ്ടൂർ കുന്നുമ്പ്രം സ്വദേശിയും മെഡിക്കൽ വ്യാപാരയുമായ വി.പി കേശവൻ(67) ആണ് മരിച്ചത്. പഴയങ്ങാടി ഭാഗത്ത് നിന്ന് പിലാത്തറ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന പിക്കപ്പ് വാനാണ് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി റോഡ് മുറിച്ച് കടക്കവേ കേശവനെ ഇടിച്ച് തെറിപ്പിച്ചത്. നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ : മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. പയ്യന്നൂരിൽ കൃഷ്ണ ഫാർമ മെഡിക്കൽ മൊത്തക്കച്ചവടം നടത്തി വരുകയായിരുന്നു. പയ്യന്നൂർ ചേംബർ മുൻ അംഗവുമാണ്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മണ്ടൂർ പൊതുശ്മശാനത്തിൽ. ഭാര്യ:കമല കെ കെ. മക്കൾ: നീതു, ഗീതു(ഇരുവരും ബാഗ്ലൂർ), നിഖിൽ. മരുമകൻ: സജിത്ത് കുമാർ ടി വി (ചെറുതാഴം സർവ്വീസ് സഹകരണ ബേങ്ക്). സഹോദരങ്ങൾ: ബാലൻ(വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), യശോദ (പയ്യന്നുർ), അമ്മാളു (കണ്ണോം), മാധവി (പേരൂൽ), പരേതനായ രാമൻ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad