പാപ്പിനിശ്ശേരി സ്വദേശി യു.എസില്‍ താരമായി
രാജ്യാന്തര തലത്തിൽ ഇന്ത്യന്‍ ഐക്കണ്‍ (3ഐ) സംഘടിപ്പിച്ച അമേരിക്കന്‍ കാലിഫോര്‍ണിയ ഐക്കണ്‍ ആയി പാപ്പിനിശേരി സ്വദേശി തിരഞ്ഞെടുക്കപ്പെട്ടു. പാപ്പിനിശ്ശേരി കോലത്ത് വയല്‍ സ്വദേശി അദ്വൈത് സുജയ് (9) തിരഞ്ഞെടുക്കപ്പെട്ടത്. ഭവ്യ മോഹന്റെയും (അമേരിക്കയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു) വടകര സ്വദേശിയായ സുജയ് കുമാര്‍ ചാത്തുവിന്റെയും (അമേരിക്കയില്‍ ആപ്പിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു) മകനാണ്.
സഹോദരി: ആത്മിക. ആദ്യമായാണ് അമേരിക്കയില്‍ ഒരു മലയാളി ബാലന് ഇത്തരം അംഗീകാരം ലഭിക്കുന്നത്. കാലിഫോര്‍ണിയായില്‍ വെള്ളിയാഴ്ച നടന്ന ഒഡീഷന്‍ ടെസ്റ്റിനു ശേഷം നടന്ന മത്സരത്തില്‍ നിന്നാണ് അദ്വൈതിന് വിശിഷ്ട അംഗീകാരം ലഭിച്ചത്. ഡാന്‍സ് ഇനത്തില്‍ 16 വയസിനു താഴെയുള്ള ജൂനിയര്‍ വിഭാഗത്തിലാണ് മത്സരം നടന്നത്. ലോകോത്തര നിലവാരത്തില്‍ അമേരിക്കയില്‍ നടന്ന മത്സരമാണിത്. ഇതിന്റെ അവസാന ഘട്ട മത്സരം ഡിസംബര്‍ 26, 27 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറും. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ആ മത്സരം
No comments
Post a Comment