Header Ads

  • Breaking News

    മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ ദുർഗന്ധം മാറ്റാൻ സംവിധാനമൊരുക്കുന്നില്ലെങ്കിൽ അടച്ചു പൂട്ടണം- കെ.സുധാകരൻ


    പാപ്പിനിശേരി:
    ആധുനീക കാലത്ത് മാലിന്യ പ്ലാന്റ് അത്യാവശ്യമാണെങ്കിൽ പോലും അത് സ്ഥാപിച്ച പ്രദേശത്ത് മാലിന്യമില്ലാത്ത രീതിയിൽ നടത്താൻ സാധിക്കുന്ന ശാസ്ത്രീയമായ ഫാക്ടറികളെ മാത്രമെ ജനനിമിഡമായ പ്രദേശത്ത് അനുവദിക്കാൻ പാടുള്ളൂ.
    സ്ഥിരമായി ദുർഗന്ധം വമിക്കുന്ന  സംസ്ക്കരണ സംവിധാന രീതി ഉടൻ മാറ്റുന്നില്ലെങ്കിൽ പ്ലാന്റ് അടച്ചു പൂട്ടണമെന്നും സുധാകരൻ പറഞ്ഞു.

    അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് വീർപ്പ് മുട്ടിക്കുന്ന പാപ്പിനിശ്ശേരി തുരുത്തിയിലെ  മാലിന്യ സംസ്ക്കരണ പ്ലാന്റിൽ നിന്നും ദുർഗന്ധം ഒഴിവാക്കാൻ ശാസ്ത്രീയ സംവിധാന മൊരുക്കണമെന്ന് കെ. സുധാകരൻ. എം.പി. പരാതിക്കിടയാക്കിയതുരു ത്തിയിലെ മാലിന്യ സംസ്ക്കരണ കേന്ദ്രം സന്ദർശിച്ചതിന് ശേഷം    മാധ്യമ പ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു എം.പി.
    ജനനിബിഢമായ സ്ഥലത്ത് ഇത്തരം പ്ലാന്റ് സ്ഥാപി ക്കുമ്പോൾ പാലിക്കേണ്ട ജാഗ്രത അധികൃതർ കാണിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്നും  അത് ഇന്നാട്ടിലെ ജനങ്ങള്‍ക്ക് സ്ഥിരമായി സഹിക്കുകയെന്നു പറഞ്ഞാല്‍ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാന്‍ സാധ്യമല്ല. എം.പി. കൂട്ടി ച്ചേർത്തു.

    No comments

    Post Top Ad

    Post Bottom Ad