ചൂട്ടാട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചൂട്ടാട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാങ്ങാട് ബിക്കിരിപ്പറമ്പ് കുട്ടിപള്ളീന്റകത്ത് കെ.പി സാബിത്തിനെ(13) ഇന്നലെ ഉച്ചയോടെയായിരുന്നു കടലിൽ കാണാതായിത്. കല്യാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാങ്ങാട് നൂറുൽ ഹിദായ ദർസ് മദ്രസ അധ്യാപകൻ മുഹമ്മദലിക്കൊപ്പം രണ്ടു കാറുകളാണ് ഒന്നേമുക്കാലോടെ 9 കുട്ടികളടങ്ങുന്ന ടീം ബീച്ചിലെത്തിയത്. സാബിത്തിനെ പെട്ടെന്ന് ഉണ്ടായ ശക്തമായ തിരയിൽ പെട്ട് കാണാതാവുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ, പോലീസ്, അഗ്നിരക്ഷാസേന, മറൈൻ, കോസ്റ്റൽ പോലീസ്, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ മീൻപിടുത്ത ബോട്ടുകൾ ഉപയോഗിച്ചും വല ഉപയോഗിച്ചും തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെയാണ് ബീച്ചിന് ഒരു കിലോമീറ്റർ മാറി പുതിയങ്ങാടി ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.
No comments
Post a Comment