Header Ads

  • Breaking News

    ജിഎസ്‌ടിയിൽ വീണ്ടും മാറ്റം ; മാന്ദ്യംനേരിടാൻ കേന്ദ്രത്തിന്റെ അറ്റകൈ...


    ചരക്കുസേവന നികുതി(ജിഎസ്‌ടി) ഘടനയിൽ വീണ്ടും കേന്ദ്രസർക്കാർ മാറ്റംവരുത്തുന്നു. 
    അടുത്തിടെ വിൽപ്പന കുറഞ്ഞ വാഹനങ്ങൾ,  ബിസ്‌കറ്റ്‌ അടക്കമുള്ള ഉപഭോക്‌തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ നികുതി കുറയ്‌ക്കാനും ഇതിലൂടെയുണ്ടാകുന്ന വരുമാനചോർച്ച കുറയ്‌ക്കാൻ അടിസ്ഥാനനികുതി അഞ്ച്‌ ശതമാനത്തിൽനിന്ന്‌ എട്ടായി ഉയർത്താനുമാണ്‌ നീക്കം. 20ന്‌ ഗോവയിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനമെടുക്കും.  സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ അറ്റകൈപ്രയോഗമെന്ന നിലയ്‌ക്കാണ്‌ ജിഎസ്‌ടിയിൽ മാറ്റം വരുത്തുന്നത്‌. 
    വരുമാനത്തെ ബാധിക്കുമെന്നതിനാൽ പല സംസ്ഥാന സർക്കാരുകളും ഇതിനെതിരെ രംഗത്തുവന്നു.വാഹനങ്ങളുടെയും സ്‌പെയർ പാർട്‌സുകളുടെയും നികുതി 28ൽനിന്ന്‌ 18 ശതമാനമായി കുറയ്‌ക്കാൻ വ്യവസായികൾ സമ്മർദം ചെലുത്തുന്നുണ്ട്‌.  മന്ത്രി നിതിൻ ഗഡ്‌കരി ഇതിനെ  പിന്തുണച്ചിട്ടുണ്ട്‌. ബിസ്‌കറ്റുകളുടെ നികുതി 18 നിന്ന്‌ 12  ശതമാനമാക്കും. ഭക്ഷ്യവസ്‌തുക്കൾ അടക്കമുള്ളവയുടെ  കുറഞ്ഞ നികുതിയാണ്‌ വർധിപ്പിക്കുന്നത്‌.
     ഇത്‌  സാധാരണക്കാർക്ക്‌ ദോഷമാവും. ജിഎസ്‌ടി ഘടനയിൽ  അടിക്കടി വരുത്തുന്ന മാറ്റങ്ങൾ  ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്‌.  മിക്ക പരിഷ്‌കാരവും സംസ്ഥാനങ്ങളെയാണ്‌ വലയ്‌ക്കുന്നത്‌.
    നോട്ടുനിരോധനവും തെറ്റായ സാമ്പത്തിക, തൊഴിൽനയങ്ങളും സൃഷ്ടിച്ച മാന്ദ്യമാണ്‌ പ്രതിഫലിക്കുന്നത്‌. നടപ്പുവർഷം ജിഎസ്‌ടി വരുമാനവളർച്ചയിൽ 16 ശതമാനമാണ്‌ കേന്ദ്രം ലക്ഷ്യമിട്ടത്‌. ഇത്‌ നേടണമെങ്കിൽ പ്രതിമാസം 1.17 ലക്ഷം കോടി രൂപ ലഭിക്കണം. ആഗസ്‌തിൽ ലഭിച്ചത്‌ 98,000 കോടി രൂപയാണ്‌.

    No comments

    Post Top Ad

    Post Bottom Ad