Header Ads

  • Breaking News

    പയ്യന്നൂരില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബസ് പിടികൂടി; ഡ്രൈവര്‍ അറസ്റ്റിൽ



    കണ്ണൂര്‍:
    പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്വകാര്യ ബസ് പോലീസ് പിടികൂടി. കുന്നുരു സ്വദേശിയായ ഡ്രൈവര്‍ രതീശനെ അറസ്റ്റ് ചെയ്തു.

    ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂര്‍ നഗരത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച രവീന്ദ്രനെ അമിതവേഗത്തില്‍ എത്തിയ ബസ് പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ രവീന്ദ്രന്‍ ബസിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നു. വയറ്റില്‍ ആഴത്തില്‍ മുറിവും നട്ടെല്ലിനും തലയ്ക്കും സാരമായി പരുക്കേറ്റ രവീന്ദ്രനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

    സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പയ്യന്നൂര്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad