കരുണയുടെ ചിറക് താഴ്ത്തിയവർക്ക് സ്നേഹാദരം...
**
കഴിഞ്ഞ ദിവസം കൂത്ത്പറമ്പ് നിർമ്മലഗിരിയിൽ വെച്ച് സോൾജ്യർ ബസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്ണു - അനിത ദമ്പതികളുടെ നാല് മാസം പ്രായമായ പിഞ്ചു കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ജീവനക്കാരായ ഡിന്റോ, അർഷിത്, ശരത് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസ് മറ്റൊന്നും ആലോചിക്കാതെ ക്രിസ്തുരാജ് ഹോസ്പ്പിറ്റലിലേക്ക് തിരിക്കുകയായിരുന്നു...
ഈ കാരുണ്യ പ്രവൃത്തി ചെയ്ത ബസ് ജീവനക്കാരെ മലബാർ റൈഡേഴ്സിന്റെ നേതൃത്വത്തിൽ ഇരിട്ടി AMVI ശ്രീജേഷ് സാറിന്റെ സാന്നിദ്ധ്യത്തിൽ ആദരിച്ചു.. 💐💐💐💐
ഇരിട്ടി ബസ്സ് സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ AMVI ശ്രീജേഷ് , ബസ്സ് ഉടമ സന്ദീപ്, മലമ്പാർ റൈഡേഴ്സ്ന് വേണ്ടി ശുഹൈബ് തില്ലങ്കേരി എന്നിവർ സംസാരിച്ചു.
No comments
Post a Comment