Header Ads

  • Breaking News

    പുതിയങ്ങാടി ബീച്ച് റോഡില്‍ നിന്ന് പ്രവാസിയായ യുവാവിനെ തട്ടികൊണ്ട് പോയതായി പരാതി


    പുതിയങ്ങാടി ബീച്ച് റോഡില്‍ നിന്ന് പ്രവാസിയായ യുവാവിനെ തട്ടികൊണ്ട് പോയതായി പരാതി. ഗള്‍ഫില്‍ നിന്ന് രണ്ട് മാസം മുന്‍പ് നാട്ടില്‍ വന്ന പുതിയങ്ങാടി ബീച്ച് റോഡില്‍ രിഫായി പള്ളിക്ക് സമീപത്തെ മണ്ടൂര്‍ ഹൗസില്‍ എം. മുഹമ്മദ് അസ്‌ലം (32)നെയാണ് തട്ടി കൊണ്ടുപോയത്.  ബീച്ച് റോഡില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെ ബുള്ളറ്റ് ബൈക്കില്‍ യാത്ര ചെയ്യുകയാരുന്ന യുവാവിനെ കോഴിക്കോട് റെജിസ്‌ട്രേഷനിലുള്ള രണ്ട് ചുവന്ന മാരുതി സ്വിഫ്റ്റ് കാറുകളിലായി എത്തിയവരാണ് തട്ടികൊണ്ട് പോയതെന്ന് പരിസരവാസികള്‍ പറഞ്ഞു.ബൈക്കും കൊണ്ട് പോയിട്ടുണ്ട്. സഹോദരന്‍ എം അജ്‌നാസിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്ത് സി.ഐ എം രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad