പഴയങ്ങാടിയിലെ കല്യാണവീട്ടിൽനിന്നും ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു
പഴയങ്ങാടി ചൂട്ടാടിലെ കല്യാണ വീട്ടിൽ നിന്നും ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇരുപത്തഞ്ചോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൊട്ടാമ്പ്രത്തെ ഒരു ബേക്കറിയിൽ നിന്നുമാണ് കല്യാണ വീട്ടിലേക്കു ഷവർമ എത്തിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ പഴയങ്ങാടി താലൂക്ക് ആശുപത്രി, പരിയാരം ഗവ.മെഡിക്കൽ കോളേജ് എന്നീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല
No comments
Post a Comment