കഞ്ചാവുമായി ഇരിട്ടി സ്വദേശി അറസ്റ്റിൽ; ശക്തമായ പരിശോധനയുമായി എക്സൈസ്
ഇരിട്ടി:
കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ശക്തമായ വാഹന പരിശോധനയില്‍ ബംഗളൂരുവിൽ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഷെയറിംഗ് ടാക്സിയില്‍ സഞ്ചരിക്കുകയായിരുന്ന ഇരിട്ടി സ്വദേശി നിതിന്‍ രാജിനെ (24 ) 2.1 ഗ്രാം.എംഡിഎം.എ, 5 മില്ലിഗ്രാം നൈട്രോ സ്പാം, 21 ഗ്രാം കഞ്ചാവ് എന്നിവയുമായി എക്സൈസ് ഇന്‍സ്പെക്ടർ ബി. വിഷ്ണുവും സംഘവും ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്ത് സിഇഒ മാരായ സി.പി. ശ്രീധരന്, പി. കെ. സജേഷ്, സി .ഹണി എന്നിവരും ഉണ്ടായിരുന്നു. ഓണത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയവ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നത് തടയാന്‍ കേരള -കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്എക്സൈസ് – പോലീസ് സംയുക്തമായി വാഹന പരിശോധന നടത്തുന്നുണ്ട് .
ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലെ എസ്ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വിദേശമദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവ ബസുകളിലും, സ്വകാര്യ വാഹനങ്ങളിലുമായി കടത്തികൊണ്ട് വരുന്ന സംഘങ്ങള്‍ നിരവധിയാണ്. ഇത് മനസിലാക്കിയാണ് ഓണം മുന്നില്‍ കണ്ട് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തുന്നത്.
No comments
Post a Comment