പയ്യന്നൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ വയോധികന്റെ മൃതദേഹം, മരണപ്പെട്ടത് കുന്നംകുളം സ്വദേശി
പയ്യന്നൂര്‍:
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുന്നംകുളം സ്വദേശിയായ വയോധികന്റെ മൃതദേഹം. കുന്നംകുളം ചൊവ്വന്നൂരിലെ പൊറത്തൂര്‍ ഹൗസില്‍ ജയ്സന്റെ (65)മൃതദേഹമാണ് ഇന്നലെ രാവിലെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിയത്. അതേ സമയം സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം മറ്റൊരു വയോധികനെ അബോധാവസ്ഥയിലും കണ്ടെത്തി.
രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിൽ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ വടക്ക് ഭാഗത്തായാണ് അര്‍ദ്ധ നഗ്നനായ വിധത്തില്‍ മൃതദേഹം കണ്ടെത്തിയത്.രാവിലെ മൃതദേഹം കണ്ട യാത്രക്കാര്‍ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ചെറിയ ബാഗില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ചികിത്സ തേടിയതിന്റെ തെളിവുകള്‍ കണ്ടെത്തി.
ചികിത്സാ രേഖകളില്‍ നിന്നും കിട്ടിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇയാള്‍ അവിവാഹിതനാണ്. അതേസമയം റെയില്‍വേ സ്റ്റേഷന്റെ അകത്തെ ടിക്കറ്റ് കൗണ്ടറിന് സമീപം മറ്റൊരു വയോധികനെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇയാള്‍ മദ്യലഹരിയിലാണോ എന്ന സംശയവും പോലീസിനുണ്ട്.
No comments
Post a Comment