പിന്‍വലിച്ചില്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍
മോട്ടോര്‍ വാഹന നിയമ ഭേധഗതി: പിന്‍വലിച്ചില്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍
മോട്ടോര്‍ വാഹന നിയമ ഭേധഗതി അനുസരിച്ചുള്ള നടപടികള്‍ പുനപരിശോധിച്ചില്ലെങ്കില്‍ ശകത്മായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേര്‍സ് ഓര്‍ഗനൈസേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കടുത്ത ശിക്ഷയും ഭീമമായ പിഴയും ഈടാക്കിയാല്‍ നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്തുന്ന ബസുടമകള്‍ക്ക് മുന്നോട്ട് പോവാനാവില്ല. ചില പിഴ തുകകള്‍ 20 ഇരട്ടിവരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കടുത്ത ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. ബസുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ അടയ്ക്കണമെന്ന നിബന്ധന ഗുരുതരമായ യാത്ര പ്രശ്‌നം സൃഷ്ടിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
No comments
Post a Comment