ചിറവക്ക് ദേശീയപാതയിലെ ഡിവൈഡർ വാഹനമിടിച്ച് തകർന്നത് അപകടാവസ്ഥ വർധിപ്പിച്ചു
അപകടങ്ങൾക്കായി കാത്തുകിടന്ന ചിറവക്ക് ദേശീയപാതയിലെ ഡിവൈഡർ ഒടുവിൽ വാഹനമിടിച്ച് തകർന്നു. ചിറവക്ക് ജംക്‌ഷനിൽ തന്നെ ദേശീയപാതയുടെ മധ്യത്തിൽ തകർന്ന നിലയിൽ കിടക്കുന്ന ഡിവൈഡറിന്റെ ഭാഗങ്ങൾ ഇപ്പോൾ അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞ ദിവസം അജ്ഞാത വാഹനം ഇടിച്ച് കോൺക്രീറ്റ് ഡിവൈഡർ തകർന്ന് ദേശീയപാതയിൽ ചിതറി വീണത്. ഇത് ഏറെ അപകട സാധ്യത ഉയർത്തിയതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ ഇതിന്റെ ഭാഗങ്ങൾ എടുത്ത് നേരെ വയ്ക്കുകയായിരുന്നു. എന്നാൽ വാഹനങ്ങളുടെ ചക്രങ്ങൾ തട്ടിയാൽ ഇവ വീണ്ടും ദേശീയപാതയിലേക്ക് തന്നെ തെറിച്ച് വീഴാൻ സാധ്യതയുണ്ട്. ഇവ വൻ അപകടങ്ങൾക്ക് തന്നെ ഇടയാക്കുകയും ചെയ്യും. ഡിവൈഡർ മാറ്റി നിർമിച്ച് രാത്രികാലങ്ങളിൽ തിരിച്ചറിയാനുള്ള റിഫ്ലക്ടറുകൾ ഘടിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
No comments
Post a Comment