ഇന്ന് അതിതീവ്ര ന്യൂനമർദമാകും, നാളെ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ ശക്തമായേക്കും; വിവിധ ജില്ലകളിൽ അലേർട്ട്
നാളെമുതൽ കേരളത്തിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് മുകളിൽ രൂപം കൊണ്ട തീവ്രന്യൂനമർദത്തെത്തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഗുജറാത്തിലെ വെരാവെൽ തീരത്തുനിന്ന് 150 കിലോമീറ്റർ അകലെയാണ് ന്യൂനമർദം. ഇത് ഇന്ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുകയും നാളെ ചുഴലിക്കാറ്റായി മാറുമെന്നുമാണ് മുന്നറിയിപ്പ്.
25ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വടക്കുകിഴക്കൻ അറബിക്കടലിലും ഗുജറാത്ത് തീരത്തും മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
No comments
Post a Comment