Header Ads

  • Breaking News

    വിജയം ഉറപ്പിച്ച് യുഡിഎഫ്, അട്ടിമറി വിജയം കാത്ത് എല്‍ഡിഎഫ്; പുതിയ കണ്ണൂർ മേയറെ നാളെ അറിയാം


    കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. യുഡിഎഫിലെ സുമ ബാലകൃഷ്ണനും എല്‍ഡിഎഫിലെ ഇപി ലതയും തമ്മിലാണ് മല്‍സരം. ജില്ലാ കലക്ടര്‍ ടിവി സുഭാഷിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് 28 ഉം എല്‍ഡിഎഫിന് 26 ഉം കൗണ്‍സിലര്‍മാ രാണ് ഉള്ളത്. മേയര്‍ സ്ഥാനം തങ്ങള്‍ക്കു ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം അട്ടിമറി വിജയം നേടുമെന്ന് ഇടതുമുന്നണിയും വിശ്വസിക്കുന്നു. ഇന്നലെ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. മുന്‍മേയര്‍ ഇപി ലതക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ച സാഹചര്യത്തിലാണ് കോര്‍പ്പറേഷനില്‍ വീണ്ടും മേയര്‍ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.


    No comments

    Post Top Ad

    Post Bottom Ad